സംഭാഷണങ്ങൾ

ഞാൻ: "കൊതുകുകൾ മരണാനന്തരം സ്വർഗ്ഗത്തിൽപോകുമോ?"

കൊതുക്: "ഇല്ലില്ല! ഭൂമിയിലാണ് ഞങ്ങടെ സ്വർഗ്ഗം.മനുഷ്യരുടേതുപോലെ...."

(പറഞ്ഞുതീർക്കാൻ സമ്മതിച്ചില്ല!അവനെ ഞാൻ കൊന്നു!)

ഞാൻ: "ഇപ്പൊ നീ സ്വർഗ്ഗത്തിലോ നരകത്തിലോ?

കൊതുക്: "ഭൂമിയിലായിരുന്നു എന്റെ സ്വർഗ്ഗം..."


ദൈവം : "ഞാനാരാണ്?"

മനുഷ്യൻ : "ദൈവം! എന്റെ സൃഷ്ടാവ്!"

ദൈവം : " എന്നെ ആരു സൃഷ്‌ട്ടിച്ചു?"

മനുഷ്യൻ : "ഞാൻ ! അല്ലാതാര്? "

ദൈവം : " ദൈവമേ...എന്റെ ദൈവമേ..."

(തത്ത്വമസി)


(കൊലപ്രസംഗം)

നേതാവ്: "ഇതിപ്പോൾ ഈ വർഷത്തെ മൂന്നാമത്തെ പ്രസംഗമാ.."

അണി: "കഴിഞ്ഞ രണ്ടുതവണയും എനിക്ക് കേൾക്കാൻ പറ്റിയില്ല!"

നേതാവ് :"അതിത്തവണയും പറ്റുമെന്ന് തോന്നുന്നില്ല!"

അണി: "അതെന്താ നേതാവേ അങ്ങനെ?"

നേതാവ്: "ഇത് നിന്നെ അവർ കൊല്ലുന്നയന്ന് പറയാനുള്ളതാണ്..!"


മകൻ: "എന്റെയനുവാദമില്ലാതെ നിങ്ങൾ എന്തിനെന്നെ പ്രസവിച്ചു?"

അമ്മ: "എന്റെ അനുവാദത്തോടെയല്ല അയാൾ എന്നിൽ നിന്നെ സൃഷ്ടിച്ചത്!"

(അനുവാദം)


അഭിമന്യു: അമ്മേ!ഈ യുദ്ധത്തിൽ ആര് ജയിക്കും?

സുഭദ്ര: യുദ്ധങ്ങളിൽ ജയിക്കാൻകൊതിച്ചവരെല്ലാം തോൽക്കും മകനെ!

(ഇത്രയും പറഞ്ഞുകൊണ്ട് സുഭദ്ര പുത്രന് ജന്മം നൽകി)

Comments

Popular posts from this blog

ധൃതിയില്ലാത്ത യാത്രകൾ

Teaching Gandhi & Ambedkar: The truths of deliberate ignorance.

അനുവാദം