Posts

Showing posts from September, 2020

ഉറക്കം

Image
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് പിറന്നുവീഴുമ്പോൾ ആദ്യമായി കാതിലേക്കൊഴുകിയ താരാട്ടുപാട്ടിന്റെ അർത്ഥം അവൾക്കന്യമായിരുന്നു. വിചിത്രമായ വാമൊഴികൾ നിർമ്മിച്ച സംഗീതംമാത്രമാണ് അവൾക്കു മനസ്സിലായത്.ബനാറസിലെ ഒരു സർക്കാർ ആശുപത്രിയിക്കിടക്കയിൽ ഈണത്തിൽ താളത്തിൽ അമ്മയങ്ങനെ പാടിത്തീരുമ്പോൾ ഭൂമിയിലെ തന്റെ ആദ്യസുഷുപ്തിയിലേക്ക് അവൾ വഴുതിവീണു.  പാതിനിദ്രയിൽ അടിവയറ്റിലെ നീരൊഴുക്കിന്റെ അസ്വസ്ഥരാഗം അവൾ കേട്ടു. ഉറക്കമുണരുമ്പോൾ അവൾക്ക് വയസ്സ് പന്ത്രണ്ട്. അവൾക്കായ് അമ്മയൊരു കുഞ്ഞനുജനെ സമ്മാനിച്ച അതേദിവസം അവളുടെ ശരീരവും ഒരമ്മയാവാൻ തിടുക്കംകാട്ടി. ആ ഉൾത്തിടുക്കത്തിൽ തന്റെ കുഞ്ഞിത്തുടകളിലൂടൊഴുകി കിടക്കവിരിയിൽ വേരുകൾ പടർത്തി അവളിൽനിന്നും അന്നൊരു ചുവന്നപുഴയൊഴുകി. ഇനിയുള്ള അനേകം രാവുകളിൽ തന്റെ അടിയറ്റിലെ ദ്വീപുകളെ വേദനയിലാഴ്ത്താനൊരുങ്ങുന്ന ആ പുഴയെക്കണ്ടുഭയന്ന് അവൾ കണ്ണുകൾ മുറുക്കിയടച്ചു. ഞെരമ്പുകളിൽനിന്നും കെറ്റാമെൻ  ഒഴുകിനീങ്ങിയപ്പോൾ അവൾക്ക് ബോധമുണർന്നു. ആശുപത്രിമുറിയിൽ ഇളംശബ്ദത്തിൽവച്ചിരുന്ന അറബിസംഗീതം അവളുടെ കാതിലേക്കൊഴുകി. മാതൃഭാഷയും വേദനയുടെഭാഷയുമല്ലാതെ ഇക്കണ്ടകാലമത്രയും അവൾക്ക് മറ്റൊരു ഭാഷയും പഠിക്കാ...
 ഇരകളെ വേട്ടയാടുന്ന സിംഹത്തെക്കുറിച്ച് രണ്ടുപേർ സംസാരിച്ചു.  ഒരാൾ എതിർത്തും മറ്റൊരാൾ സിംഹത്തെ പിൻതാങ്ങിയും സംസാരിച്ചു. ഒന്നാമൻ പറഞ്ഞു, കാലാകാലങ്ങളായി സിംഹം പഠിച്ചു വന്നതാണ് വേട്ടയാടി തിന്നുക എന്നത്. അതുകൊണ്ട് സിംഹത്തെ ഇങ്ങനെയാക്കിയത് സമൂഹമാണ്. അപ്പോൾ രണ്ടാമൻ പറഞ്ഞു, കാലാകാലങ്ങളായി കൊന്നുതിന്നപ്പെട്ട വർഗ്ഗത്തിന് ഇനി ഇത് സഹിക്കാൻ സാധിക്കില്ല. അവർക്ക് മോചനമാണ് വേണ്ടത്. സിംഹങ്ങൾക്ക് പുല്ലു തിന്നും പഠിക്കാമല്ലോ?ജീവിക്കാനുള്ള അവകാശം എല്ലാവർക്കും ഒരുപോലെ അല്ലെ? സിംഹങ്ങളെ ജയിലിലോ മാനസികാരോഗ്യ കേന്ദ്രങ്ങളിലോ ആക്കണം. ഒന്നാമൻ കാടിന്റെ നിയമം അതാണെന്ന് പറഞ്ഞു.ശക്തരിൽ ശക്തർ നിലനിൽക്കുമെന്ന്. അപ്പോൾ രണ്ടാമൻ പരിഹസിച്ചു. ആരോ പറഞ്ഞ ഒരു പൊള്ളയായ കാടിന്റെ നിയമക്കഥ. കൊന്നു തിന്നാൻ ഒരു കാരണം ഉണ്ടാക്കാൻ ആരോ ചമച്ച പൊള്ളത്തരം. മറ്റേയാൾ വീണ്ടും എതിർത്തു. സിംഹങ്ങൾ നിരപരാധികളാണെന്നല്ല, മനപ്പൂർവ്വമല്ല ശീലിച്ചു വന്നതാണ് ചെയ്യുന്നത് എന്ന്. മാത്രമല്ല ചില ചെന്നായ്ക്കൾ ഈ കൊലകൾക്ക് കൂട്ട് നിൽക്കാറുമുണ്ട് എന്നയാൾ പറഞ്ഞു. അപ്പോൾ മറ്റെയാൾ കൊന്നു തിന്നപ്പെടുന്നവർക്ക് അവർ മരിച്ചാൽപിന്നെ മറ്റൊരു അവസരമില്ലല്ലോ എന്ന് ച...
"തിരുനാവായക്കാക്കകൾ വരാനെ പഠിച്ചിട്ടൊള്ളൂ പോവാൻ പഠിച്ചിട്ടില്ല" എന്ന വലിയൊരു തത്ത്വം ആ വൈകുന്നേരം ആ മണൽപ്പുറത്തിരുന്നു ഒന്നും ആലോചിക്കാതെ നയന പറയുമ്പോ ഞാൻ അത് ഫോണിൽ കുറിച്ചെടുത്തു. മറക്കാതിരിക്കാൻ. കാലങ്ങൾ കഴിയുമ്പോൾ ഓർക്കാൻ കുറച്ചു ചിത്രങ്ങളും പകർത്തി നമ്മൾ. തിരൂരിന്റെ ഓർമ്മയ്ക്ക്. അവിടത്തെകൂട്ടുകാരോടുള്ള ബന്ധത്തിന്റെ ഓർമ്മയ്ക്ക്. ശ്രീരാഗിന്റെ ഇത്തിരി മുറിയിലെ ഒത്തിരി സ്നേഹത്തിന്. രാത്രിവൈകി വഴിയിലെ തിരൂരങ്ങാടിയിലെ പള്ളിയിലെ നേർച്ചത്തിരക്കുകളിലൂടെ ബൈക്കിനെ ഇടം വലം വെട്ടിച്ച് മറുകരയിലെത്തിച്ചതും ഓർമ്മ. തിരുനാവായിലെ സ്നേഹപ്പുല്ലുകളും മണലും ജീൻസിലും ഷർട്ടിലും പറ്റിപ്പിടിച്ചിരുന്നപോലെ, ഒരുനാളും പരസ്പരം വിട്ടുപിരിയാതെ തലമുറകളുടെ ബന്ധങ്ങളുടെ വറ്റുകൾ കൊതത്തിയെടുത്തു  കൂട്ടിയോജിപ്പിക്കുന്ന തിരുനാവായ കാക്കകൾ പോലെ... തിരൂരിൽ നിന്ന് പോന്നിട്ടില്ല ഇന്നും... അവിടെ പോവാനെ പറ്റുകയൊള്ളു, മടക്കം ശരീരത്തിന് മാത്രം. മനസ്സിപ്പോഴും നിളയുടെയരികിലാണ്. അജി പാടുന്നു. ശാന്തം.

സംഭാഷണങ്ങൾ

ഞാൻ: "കൊതുകുകൾ മരണാനന്തരം സ്വർഗ്ഗത്തിൽപോകുമോ?" കൊതുക്: "ഇല്ലില്ല! ഭൂമിയിലാണ് ഞങ്ങടെ സ്വർഗ്ഗം.മനുഷ്യരുടേതുപോലെ...." (പറഞ്ഞുതീർക്കാൻ സമ്മതിച്ചില്ല!അവനെ ഞാൻ കൊന്നു!) ഞാൻ: "ഇപ്പൊ നീ സ്വർഗ്ഗത്തിലോ നരകത്തിലോ? കൊതുക്: "ഭൂമിയിലായിരുന്നു എന്റെ സ്വർഗ്ഗം..." ദൈവം : "ഞാനാരാണ്?" മനുഷ്യൻ : "ദൈവം! എന്റെ സൃഷ്ടാവ്!" ദൈവം : " എന്നെ ആരു സൃഷ്‌ട്ടിച്ചു?" മനുഷ്യൻ : "ഞാൻ ! അല്ലാതാര്? " ദൈവം : " ദൈവമേ...എന്റെ ദൈവമേ..." (തത്ത്വമസി) (കൊലപ്രസംഗം) നേതാവ്: "ഇതിപ്പോൾ ഈ വർഷത്തെ മൂന്നാമത്തെ പ്രസംഗമാ.." അണി: "കഴിഞ്ഞ രണ്ടുതവണയും എനിക്ക് കേൾക്കാൻ പറ്റിയില്ല!" നേതാവ് :"അതിത്തവണയും പറ്റുമെന്ന് തോന്നുന്നില്ല!" അണി: "അതെന്താ നേതാവേ അങ്ങനെ?" നേതാവ്: "ഇത് നിന്നെ അവർ കൊല്ലുന്നയന്ന് പറയാനുള്ളതാണ്..!" മകൻ: "എന്റെയനുവാദമില്ലാതെ നിങ്ങൾ എന്തിനെന്നെ പ്രസവിച്ചു?" അമ്മ: "എന്റെ അനുവാദത്തോടെയല്ല അയാൾ എന്നിൽ നിന്നെ സൃഷ്ടിച്ചത്!" (അനുവാദം) അഭിമന്യു: അമ്മേ!ഈ യുദ്ധത്തിൽ ആര് ജയിക്കും? സുഭദ...
 ഞാൻ ദൈവത്തെ കണ്ടു. " ഞാൻ ദൈവത്തെ കണ്ടു. നിങ്ങൾ പറഞ്ഞ രൂപമല്ല ദൈവത്തിന്.. അരൂപനുമല്ല.. കയ്യിൽ ആയുധമില്ല.. ഒരു പങ്കായമുണ്ട് ! ദൈവത്തിന്റെ നിറം തൂവെള്ളയല്ല. ദൈവത്തിന് രണ്ട് കയ്യുകളെയൊള്ളു. ദൈവത്തിന്റെ വാഹനം ഒരു വഞ്ചിയാണ്. കടൽമീൻ നാറുന്ന ഒരു വഞ്ചി. ആ വഞ്ചിയിൽ അനേകം മനുഷ്യർ തങ്ങളുടെ പ്രാണനും കൂട്ടിപിടിച്ച് ഇരിക്കുന്നു. ദൈവത്തിന്റെ കണ്ണിൽനോക്കുമ്പോൾ  എന്റെ കണ്ണുകൾ നിറയുന്നു. ഞാൻ ദൈവത്തെ കണ്ടു. ദൈവമുണ്ട് ! " ( 2018ലെ മഹാപ്രളയത്തിൽ കേരളത്തെ രക്ഷിക്കാനെത്തിയത് കേരളത്തിന്റെ മത്സ്യത്തൊഴിലാളികളാണ്..  ഇന്ന് ആലാപ്പാട് എന്ന കടലോരഗ്രാമം കരിമണൽഖനനത്താൽ ഓർമ്മയാകുമ്പോൾ കേരളത്തിന് ഒരു ദുരന്തത്തിൽ നിന്നും ഉയർപ്പു നൽകിയ ദൈവത്തിന്റെ കൈകൾക്ക് നമുക്കൊരു താങ്ങാവാം... അലപ്പാടിനെ രക്ഷിക്കാം...) ആദിത്യൻ.എസ് 
 ഭൂമിയിൽ എല്ലാവരും മരിക്കുന്നു. ചിലർ ചിരിച്ചു മരിക്കുന്നു, ചിലർ കരഞ്ഞും.. ചിലർ ജീവിച്ച് മരിക്കുന്നു, ചിലരോ മരിച്ച് ജീവിക്കുന്നു. പട്ടികൾ മരിക്കുന്നു.പശുക്കളും. പക്ഷെ സ്വർഗ്ഗം മനുഷ്യനുമാത്രം. മനുഷ്യരിൽ ഭാഗ്യശാലികൾക്ക് മാത്രം.. ബാക്കിയുള്ളോർക്ക് പാതാളം.വറചട്ടി,തീ,കുന്തമുന! ദൈവങ്ങളും പിശാചുകളും ഒരിക്കൽ മരിച്ചു. ഒരുകൂട്ടർ അൾത്താരകളിൽ വീണ്ടും ജീവിക്കാൻ വിധിക്കപ്പെട്ടു, കൊല്ലാതെ കൊല്ലപ്പെട്ടു! ചിലർ പണിയെടുത്ത് മരിക്കുന്നു, ചിലർ പണിയെടുപ്പിച്ചും!പണിയെടുക്കുന്നവർ പാമരന്മാരായി പാതാളത്തിലേക്കുപോകുന്നു, പണിയെടുപ്പിച്ചവർ ധനികരായി സ്വർഗ്ഗസ്ഥരാകുന്നു! സ്വർഗ്ഗത്തിലവർ കൊട്ടാരങ്ങൾ വിലക്കുവാങ്ങുന്നു, ദൈവത്തെ വീട്ടുവേലക്കുനിർത്തുന്നു. ചിലർ ചിന്തിച്ചുമരിക്കുന്നു, ചിലർ ചിന്തിക്കാത്തതുകൊണ്ടും. ചിന്തിച്ചുമരിച്ചവർക്ക് അവാർഡുകളും, ചിന്തിക്കാതെമരിച്ചവർക്ക് രക്തസാക്ഷിമണ്ഡപങ്ങളും ലഭിക്കുന്നു! ചിന്തിച്ചിരിക്കെ കൊലചെയ്യപ്പെട്ടവർ ദൈവങ്ങളാകുന്നു! ഭൂമിയിൽ എല്ലാവരും മരിക്കുന്നു! ഗർഭത്തിൽ മരിച്ചവർ ഭാഗ്യവാന്മാർ!

വീടുകൾ നിർമ്മിക്കുന്നവരോട്

 വീടുകൾ നിർമ്മിക്കുന്നവരോട് നിങ്ങളുടെ ഏത് അളവുകോലാലാണ് നിങ്ങളെന്റെ പ്രണയത്തെ അളന്നത് ? അതിനുതകുന്ന ഒരായുധവും  നിങ്ങളുടെ പണിശാലായിൽ കാണില്ല . നിങ്ങൾ കല്ലും മണ്ണും ചേർത്ത കൂരകളും, പലനിലകളിൽ മേൽക്കുമേൽ നിൽക്കും മാളികകളും നിർമ്മിക്കാൻ ആശയമുള്ളവർ എന്നാൽ ഒരാണ്ടിൽ കുത്തിയൊലിച്ചെത്തുന്ന  പ്രളയജലത്തെ അതിജീവിക്കാൻ പോലും നിങ്ങളുടെ നിർമ്മിതികൾക്കാവുന്നില്ല... വാരിപ്പുണരുന്ന കാട്ടാറിന്റെ കുളിരിനെ സഹിക്കവയ്യാതെ അവ കടപുഴകി വീഴുന്നു. അപ്പോഴും എന്റെ പ്രണയം നിലനിന്നു.. ഒരു കാറ്റിലും ഒരു കുത്തൊഴുക്കിലും പതറാതെ നിനക്കുവേണ്ടി മാത്രമായ് നിന്നു. അപ്പോഴും നീ തകർന്നു വീഴുന്നവയെ മാത്രം നോക്കി നിൽക്കുകയായിരുന്നു. പുതിയ പാഴായ മാളികകൾ കെട്ടിപ്പടുക്കാനുള്ള വേഗത്തിലായിരുന്നു. നിങ്ങൾ ആകാശത്തെ തൊടാൻ വെമ്പുന്ന കോട്ടമതിലുകളും കൊട്ടാരങ്ങളും കോവിലുകളും നിർമ്മിച്ചു.. അപ്പോഴും എന്റെ പ്രണയം ആകാശമായി നിന്നു.. ആരാലും എത്തിപ്പെടാൻ സാധിക്കാത്ത, ശതകോടി പ്രകാശവർഷങ്ങൾക്കുമക്കരെ ഇരുട്ടിലും നിന്നെ നോക്കിനിൽക്കുന്ന ശ്യാമാമ്പരമായുയർന്നു നിന്നു. നിങ്ങൾ കല്ലും മണ്ണും ചേർത്ത് വീടുകൾ നിർമ്മിച്ചു. എന്നാൽ സ്നേഹത്തിന്റെ ഒരു നാമ്...

അടിവസ്ത്രങ്ങൾ....

 അടിവസ്ത്രങ്ങൾ.... തൊഴിലാളിയുടെ ഭിക്ഷക്കാരന്റെ രോഗിയുടെ ഋതുമതിയുടെ... കാലത്തിന്റെ ചോര പടർന്ന അടിവസ്ത്രങ്ങൾ......

The child in the wrong bus

കാഴ്ച്ചകൾ പുതിയ വഴികൾ വഴിയിലൊരുവളവ് പിന്നെയൊരുതിരിവ് നേരെയൊരുചെരിവ് കാഴ്ച്ചകൾ സ്കൂൾ ബസ്സിൽ ഡ്രൈവറുടെസീറ്റിനരികിലെ എഞ്ചിൻബോക്സിനുമുകളിലിരുന്ന ഒരു മൂന്നാം ക്ലാസുകാരൻ കാഴ്ച്ചകൾ കണ്ടുചിരിച്ചു. സഹപാഠികളോട് കുശലംപറഞ്ഞുകൊണ്ടിരുന്നു. അവൻ ചിരിച്ചുകൊണ്ടേയിരുന്നു. "മണിക്കൂർ ഒന്നായല്ലോ യാത്ര" അവനോട് തലച്ചോർ പറഞ്ഞു. "വീടിപ്പോ ഏത്തുമായിരിക്കും" ഹൃദയം മറുപടി പറഞ്ഞു. "ഈ വഴിയൊക്കെ പുതിയതല്ലേ?" വീണ്ടും തലച്ചോർ സംശയിച്ചു. "സ്കൂൾ തുറന്നിട്ട് രണ്ടാം ദിനമല്ലേ, കുട്ടികൾ ഒരുപാടുള്ളതുകൊണ്ടായിരിക്കും" ഹൃദയം അല്പം ഉദ്വേഗത്തോടെ പറഞ്ഞു. "ഇല്ല. വഴി തെറ്റി. ഇത് വീട്ടിലേക്കുള്ള വഴിയല്ല" 8 വയസ്സുള്ള തലച്ചോറിന് മനസ്സിലായി. അവൻ വീണ്ടും പറഞ്ഞു : "ഈ വഴിയൊന്നും ഇതുവരെ കണ്ടിട്ടില്ല. വഴി തെറ്റിയോ?" എഞ്ചിൻ ബോക്സിന്റെ ചൂടിൽ അവന്റെ തുടകൾ പൊള്ളുന്നത് അവൻ അറിഞ്ഞു. വയറ്റിൽ തീക്കട്ടകൾ വീഴുന്നപോലെ തോന്നി. ആറാം നമ്പർ ബസ്സാണ് അവന്റേത്. വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ്സിലേക്ക് നോക്കിയപ്പോൾ ആറു തലത്തിരിഞ്ഞിരിക്കുന്നത് അവൻ കണ്ടു. ഉൾവിളികൾ സഹിക്കവയ്യാതെ അവൻ ഡ്രൈവറോട് ചോദിച്ചു: " ചേട...
  "ദേടാ ബംഗാളി വരണു !" മുടി പറ്റവെട്ടി പൊടിമീശയും താടിയും വടിച്ച് ഷർട്ടും പാന്റുമിട്ടു ഞാൻ വരുമ്പോഴെല്ലാം അവർ പറഞ്ഞു : "ദേടാ ബംഗാളി വരണു !" കൂട്ടത്തിലെ തമാശക്കാരൻ ഞാനായതുകൊണ്ട് ഈ വക കളിയാക്കളുകളൊക്കെ ചിരിച്ചുകൊണ്ടേ കേട്ടിട്ടൊള്ളൂ. കട്ടൻച്ചായകുടിച്ചാൽ കൂടുതൽ കറുക്കും എന്ന് എന്നോട് ആദ്യമായി പറഞ്ഞത് ഒരു ട്യൂഷൻ ടീച്ചറാണ്. "അതിന് നീ അത്ര കറുത്തിട്ടല്ലല്ലോ" എന്നൊരു വാത്സല്യവും. ചായകുടിക്കാതെ ജീവിക്കുന്നതിനെപ്പറ്റി എനിക്ക് ചിന്തിക്കാൻ വയ്യ. ജീവിതത്തിൽ പലഘട്ടങ്ങളിലും ബംഗാളി വിളികൾ കേട്ടിട്ടുള്ളതുകൊണ്ട് എനിക്ക് അതൊരു പുതുമയായി തോന്നാറില്ല. പരാതിയുമില്ല. പക്ഷെ എന്നേക്കാൾ പ്രിവിലേജുകൾ കുറഞ്ഞ ഇരുനിറവും, നല്ല കറുത്തവരുമായ മനുഷ്യരെപ്പറ്റി ആലോചിക്കാറുണ്ട്. അവരൊക്കെ എത്രമാത്രം മനോവിഷമം സഹിക്കുന്നുണ്ടാവും ഈ തമാശയ്ക്കു വേണ്ടി പറയുന്ന പരിഹാസങ്ങൾ കാരണം. എന്റെ അനിയൻ എന്നേക്കാൾ വെളുത്തിട്ടാണ്. "അനിയൻ കൊള്ളാം ചേട്ടൻ പോരാ" തമാശകൾ എത്രയെത്ര കേട്ടു ഞാൻ. പിന്നീട് "പച്ചത്തെക്കാളി നിൽക്കട്ടെ, പഴുത്ത തക്കാളി പോരട്ടെ" തമാശ ടീവിയിൽ കാണുമ്പോൾ ഞാൻ ചിരിക്കാറില്ല. അതിന് പ...
  സെമിനാരിപ്പടി വഴി പോയിട്ടുള്ളവർക്ക് അറിയാം.UC കോളേജിന്റെ കുന്നിറങ്ങി പറവൂർകവലയ്ക്കു പോവുമ്പോൾ ഇടത്തോട്ട് തിരിഞ്ഞാൽ ആ വഴിയുണ്ട്. പരേതർക്ക് മോക്ഷം നൽകുന്ന വഴിയാണത്. ബാല്യം മുതൽ അയാളാവഴിയേവരുമ്പോൾ അവിടുത്തെ സ്മശാനങ്ങളുടെ പുകക്കുഴലുകൾ വമിക്കുന്ന കരിമ്പുക കണ്ട് ഭയന്ന് ഇരുവശത്തേക്കും നോക്കാതെ വേഗം പോരും. ആ പുകയുടെ ഗന്ധം ഭയത്തിന്റെ ഗന്ധമാണ്. പണ്ട് വല്യമ്മ മരിച്ചപ്പോൾ ഇതേ ഗന്ധമായിരുന്നു സംസ്കാരത്തീയും വമിച്ചത്.അന്നുമുതൽ ആ ഗന്ധത്തെ പേടിയാണ്. പിന്നീടെപ്പോഴും എവിടെനിന്നെങ്കിലും ശരീരങ്ങൾ കത്തിയെരിയുന്ന ഈ ഗന്ധം വരുമ്പോൾ അയാൾ ഒരു പഴമക്കാരനെപ്പോലെ പറയും "എവിടേയോ ഒരു മരണം നടന്നിട്ടുണ്ട്" . സെമിനാരിപ്പടികൂടി വരുമ്പോളെല്ലാം ശ്വാസമെടുക്കാതെയാണ് വരാറ്. പ്രേതധൂമം ഏൽക്കെരുതെന്ന് അച്ഛൻ പറഞ്ഞിട്ടുമുണ്ട്. വലുതായിട്ടും രാത്രിവൈകി ആ വഴി വരുമ്പോൾ വേഗം വണ്ടിയോടിച്ചു വരും. ദൈവത്തെയൊ ചെകുത്താനെയൊ ഭയന്നിട്ടല്ല. ശരീരം വെടിഞ്ഞ മനുഷ്യരെ ഭയന്ന്. എത്രയൊക്കെ മൂക്കുപൊത്തിയാലും എത്രയെല്ലാം ശ്വാസം പിടിച്ചു വന്നാലും എത്രയെത്രെ ദേഹങ്ങൾ കത്തിയെരിഞ്ഞ ധൂമാംശങ്ങൾ എന്നിലേക്ക് കയറിയിരിക്കാമെന്ന് അയാൾ ഓർക്കും. അയാളിലേക്കെന...
  നക്ഷത്രങ്ങൾ മിന്നാമിനുങ്ങുകളായി പെയ്യുന്ന രാത്രിയിൽ അയാളെനിക്ക് കാലടിയുടെ ചരിത്രം പകർന്നു തന്നു. സർവ്വകലാശാലയുടെ ഏതോ ഇരുട്ടിൽക്കിടക്കുയായിരുന്നു ഞങ്ങൾ. അയാൾ മദ്യപിച്ചു ലക്കുകെട്ടാണ് വന്നത്. ലഹരി ഇറങ്ങുംവരെ ഇവിടെയിരിക്കാൻ ഞാനാണ് നിർബന്ധിച്ചത്. അബോധത്തിൽ തന്റെ ബോധ്യങ്ങൾ അയാൾ എനിക്കോതിത്തന്നു. പശ്ചിമഘട്ട മലനിരകളാൽ ചുറ്റപ്പെട്ട്, നിതാന്തധ്യാനത്തിൽ തപസിരിക്കുന്ന മലയാറ്റൂർ മലയ്ക്കും, എത്രയൊഴുകിയിട്ടും മതിവരാതെ യുഗങ്ങൾ നീന്തിനീങ്ങുന്ന പെരിയാറിനുമരികിൽ ഈ കാലടിദേശം കേരളത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒരു പട്ടണമായതെങ്ങനെയെന്ന് അയാൾ കുഴയുന്ന നാവുകൊണ്ട് പറഞ്ഞുതുടങ്ങി: 'കാലടിയുടെ അരിരഹസ്യം.' വളരെ കുറച്ചുമാത്രം നെൽപ്പാടങ്ങളുള്ള കാലടിയെങ്ങനെ കേരളത്തിലെ ഏറ്റവും കൂടുതൽ അരിമില്ലുകളുള്ള ദേശമായിമാറി എന്ന സത്യം, ഞാനിന്നുവരെ ചിന്തിച്ചുപോലുംനോക്കാത്ത കഥ. അഞ്ചു വർഷത്തെ കാലടിജീവിതത്തിൽ ആ രാത്രിയിൽ ആ ഇരുട്ടത്ത് ഈ കഥ കേൾക്കാൻ കിടക്കുകയെന്നത് എന്റെ നിയോഗമായിരുന്നിരിക്കാം. ഒരു സിനിമ വെള്ളിത്തിരയിൽ പ്രദർശിപ്പിക്കുമ്പോലെയാണ് അയാളുടെ വർണ്ണനകൾ. കേട്ടിരുന്നുപോവും. അത്ഭുതം തോന്നും. ഇടക്ക് രോമാഞ്ചം കേറും. ഈ ദേശത്ത...

കോളാമ്പിളികൾ

Image
  രണ്ടുതരം കോളാമ്പിച്ചെടികളുണ്ട് മുറ്റത്ത്. രണ്ടുപേരും മഞ്ഞക്കോളാമ്പികുടുംബത്തിൽപെട്ടവരാണ്. പടിഞ്ഞാറുവശത്തുള്ള മതിലിന്റെ അരികിൽ വഴിയിലേക്ക് തിരിഞ്ഞ് വളരുന്നുണ്ട് രണ്ടും. ഇവിടുന്ന് നോക്കിയാൽ വളർച്ച മനസ്സിലാവില്ല. വഴിയിൽപോയിനിന്ന് നോക്കണം. അപ്പൊക്കാണാം ഭംഗിയിലങ്ങനെ രണ്ടു 'കോളാമ്പിളികളെ'. പക്ഷെ രണ്ടും രണ്ടു വഴിക്കാണ് വളരുന്നത്. ഒരാൾ മാന്യനാണ്. വളർച്ചക്ക് ഒരു അടക്കവും ഒതുക്കവും തോന്നിപ്പിക്കും. ഒരു ദിശയിലേക്ക് വളരും. ദിശമാറ്റിയാൽ പരിഭവമില്ലാതെ അവിടേക്കും. വളരുക എന്നതുമാത്രമേ തനിക്ക് ലക്ഷ്യമുള്ളു. ഏത് ദിശയിലേക്ക് എന്നില്ല. കിഴക്കും പടിഞ്ഞാറും ഇത്തിരിമനുഷ്യർക്കല്ലേ? ചെടികൾക്കെന്ത് ദിശാബോധം? സൂര്യന്റെ ദിശനോക്കിയെ ചെടി വളരൂ എന്നൊക്കെ പഠിച്ചിട്ടുണ്ട്. ഹാ! അതൊക്കെ വെറുതെയാണെന്ന് തോന്നുന്നത് മറ്റേ കോളാമ്പിളിയുടെ നിൽപ്പ് കാണുമ്പോഴാണ്. ഒരാദിത്യനല്ല പതിനായിരം പൂർണ്ണചന്ദ്രന്മാർ ഉദിച്ചു വന്നുനിന്നാലും തനിക്ക് തനിവഴി എന്ന മട്ടാണ് അയാൾക്ക്. എവിടേക്കും പടരും. മറ്റെയാളെപ്പോലെയല്ല. ഉയരങ്ങളിലേക്ക് ഒരുചിന്തയുമില്ലാതെ പടർന്നുകേറും. ഇടക്ക് കനത്ത ചൂടേറ്റ് തലകൾ വാടിക്കരിയും. എന്നാലും വീണ്ടും വളരും മറ്റൊര...

Lock down

വരു. നമുക്ക് ഒരു യാത്ര പോവാം. അന്നത്തെപ്പോലെ എല്ലാവരും ഒരുമിച്ച്.  ഒരു വണ്ടിയിൽ. ചിരിച്ച്, കൊറേ ചിരിച്ച്, പരസ്പരം കളിയാക്കി, കെട്ടിപ്പിടിച്ച്, ഇക്കിളികൂട്ടി അങ്ങനെ അങ്ങനെ അന്നുപോയപോലെ ഒരു വണ്ടിയിൽ ഒരുമിച്ച്... ദൂരങ്ങൾ തീരുന്നത്  നമ്മൾ അറിഞ്ഞേയില്ല. അല്ലെ? അകലങ്ങൾ എത്രപെട്ടന്നാണ് അടുത്തടുത്ത് വന്നത്? മലകൾ പുഴകൾ. പുറംപൊള്ളുന്ന വെയിലത്ത്, തണുപ്പുള്ള കാലത്ത്, രാത്രി വൈകി  അംങ്ങനെ എവിടെയൊക്കെ? എന്നെ സ്വതന്ത്രനാക്കിയത് നിങ്ങളല്ലേ? നിങ്ങൾ കൊണ്ടുപോയ യാത്രകളല്ലേ?  എന്റെ ബോധങ്ങൾക്ക് ബോധ്യങ്ങൾക്ക് ചിന്തകൾക്ക് ആശയങ്ങൾക്ക്... എല്ലാറ്റിനും നിങ്ങൾ പുതിയ പാതകൾ നൽകി.  മനുഷ്യത്ത്വത്തിന്റെ പാത.   നിങ്ങൾ എവിടെയെത്തി? ഇറങ്ങിയോ? ഞാൻ ഇവിടെത്തന്നെയുണ്ട്... അന്നിറങ്ങിയില്ലേ? അവിടെ തന്നെ. നിങ്ങൾ ഇനിയും വരുന്നതും കാത്ത്. അങ്ങനെ. വരു. നമുക്ക് ഒരു യാത്ര പോവാം. അന്നതെപോലെ എല്ലാവരും ഒരുമിച്ച്.  ഒരു വണ്ടിയിൽ.
Image
 
Image
  ആരാണിവിടെ കസേരകളിട്ടു കലാപരിപാടികൾ കാണാൻ ഇരിക്കുന്നത്? ഉത്സവപ്പറമ്പുകൾ കുട്ടികൾക്ക് ഓടിക്കളിക്കാനുള്ളതാണ്. ആ ഇടത്താരാണ് ആനകളെ എഴുന്നള്ളിച്ചു നിർത്തിയത്? അവിടം കുട്ടികൾ മണ്ണുപറത്തി ചിരിച്ചുല്ലസിക്കേണ്ടയിടമാണ്. പൊടിയിൽകിടന്നുരുളുമ്പോൾ അമ്മമാർക്ക് ഓടിവന്നു ഒരു കീറുതരാനുള്ളതാണ്.. അച്ചൻ വരട്ടേയെന്നു ഭീഷണിമുഴക്കാനുള്ളതാണ്. അവിടെ ആരാണ് വാഹനങ്ങൾ പാർക്കുചെയ്തിട്ടത്? എല്ലാമാണ്ടിലും താലപ്പൊലിക്കുവരുന്ന ബലൂൺകാരൻ ഇക്കൊല്ലവും വരും. വിലകൂടിയ ബലൂണുകൾ എന്ന് കളിപ്പാട്ടത്തിനു കരഞ്ഞുകൈനീട്ടുന്ന കുട്ടികളുടെ മാതാപിതാക്കൾ പരാതിപറഞ്ഞിട്ടും ഒരു നാളും ധനികനാവാത്ത ആ ബലൂൺകാരൻ. ഭഗവതിയെയാരാണ് അറയ്ക്കുള്ളിൽ പൂട്ടിയിട്ടിരിക്കുന്നത്? ഉത്സവനാളുകളിൽ ഈ പൈതലുകളുടെകൂടെ ഈ അമ്പലപ്പറമ്പിൽ ഓടിക്കളിക്കാൻ ഭഗവതിയുംകൂടാറുണ്ട്. ഓടിത്തളരുമ്പോൾ ഇരുകൂട്ടരും ഈ ആൽത്തറയിലാണ് വിശ്രമിക്കാറ്. അപ്പോഴേക്കും ചെറിയതാലപ്പൊലിക്കെഴുന്നെള്ളാൻ നീരാട്ടിനു സമയമാവും. പക്ഷെ, അറക്കുള്ളിൽ തങ്ങൾ ഇരുട്ട് മാത്രമേ കണ്ടൊള്ളുവെന്നാണ് ഇന്നധികാരമില്ലാത്ത പഴയ കാരണവന്മാർ സാക്ഷ്യപ്പെടുത്തിയത്. ഓടിക്കളിക്കാൻ കുട്ടികളെവിടെ എന്നായി അടുത്ത ചോദ്യം. ഉത്തരമില്ലാതെ ആ ...
Image
  ആശയങ്ങളാൽ ഗർഭംധരിച്ചവരുടെ വേദന പറഞ്ഞറിയിക്കാനാവാത്തതാണ്. ഒരു കലാസൃഷ്ടി അതിന്റെ പരിപൂർണതയിൽ എത്തുംവരെ ആ വേദന അങ്ങനെ തുടരും. ഉറക്കം പോവും. വിശപ്പു മറക്കും. ശരീരത്തിൽ ചൂട് കൂടും. നൂറുകണക്കിന് സിഗരറ്റുകൾ എരിച്ചിട്ടും അടങ്ങാതെ നൂറ്റിയൊന്നിനു വേണ്ടി പാതിരാത്രി ഇറങ്ങി നടക്കും. നടവഴയിൽ ഇരുട്ടാണെങ്കിലും നടത്തം തുടരും. കാരണം കാഴ്ച്ചയിൽ ഇരുട്ടാണ്. തലച്ചോറിൽ ഒരു ചിന്താഭ്രൂണം ഊഴിയിലേക്കിറങ്ങാൻ വശം തിരിയുകയാണ്. ആയിരം തലമുറകളുടെ ആശിസ്സുനേടിയ പൊക്കിൾക്കൊടികൾ കഴുത്തിൽ ചുറ്റിമുറുകാതെ ആ ഭ്രൂണം തലച്ചോറിന്റെ യോനിമുഖത്തേക്ക് വളരെ പതുക്കെ തലതിരിക്കുന്നു. കിട്ടിയ സിഗരറ്റും പുകച്ചു കയ്യിൽ വേറെ ഒരു പാക്കറ്റും പിടിച്ചു അയാൾ മുറിയിലേക്ക് നടന്നു. രാത്രി അത്രമാത്രം നിശ്ബദമായതുകൊണ്ടാവും അയാളുടെ ഉൾകരച്ചിലുകൾ ഭൂമിയെ സ്പർശിക്കാതെ പോയത്. മുറിയിൽ എത്തിയതും കയ്യിൽ കിട്ടിയ കടലാസിൽ മഷിതീരാറായ ഒരു പേനയിലൂടെ അയാൾ ആ കുഞ്ഞിനെ പെറ്റിട്ടു. മുറിയിലെ പൊടിപിടിച്ച പഴയ ഫാൻ നൂറുകണക്കിന് പ്രസവങ്ങൾകണ്ടുതഴമ്പിച്ച ഒരു വയറ്റാട്ടിയുടെ വാത്സല്യത്തോടെ കുഞ്ഞിനെ ഇളം കാറ്റാൽ താരാട്ടി. പിറ്റേന്ന് ഉച്ചവരെ തനിക്ക് ജന്മം നൽകിയ തന്റെ അച്ചൻ ഉണരുന...
Image
  എന്റെ നാട്ടിലെ പറമ്പുകളിൽ തഴച്ചു വളരുന്ന വാഴകൾ കാണുമ്പോൾ കൽപ്പെട്ടിയിലെ രംഗമൂപ്പന്റെയും കുമാറിന്റെയും മരുതിയുടെയുമൊക്കെ കൃഷിയിടങ്ങളെപ്പറ്റി ഓർത്തുപോവും.അവിടുത്തെ മനുഷ്യരെപ്പോലെത്തന്നെ മെലിഞ്ഞ വാഴത്തൈയ്യുകളെ ഓർത്തുപോവും. ആവശ്യമായ വെള്ളം ലഭിക്കാതെ, വളർച്ച തല്ലിക്കെടുത്താൻ വരുന്ന മലമുകളിലെ കാറ്റിന്റെ ക്രൂരമായ കൗശലങ്ങളും, മനുഷ്യൻ കാടുതീണ്ടിയപ്പോൾ തങ്ങളുടെ മൗനസഞ്ചാരം ഹനിക്കപ്പെട്ട കാട്ടാനക്കൂട്ടങ്ങളുടെ തീറ്റതേടിയുള്ള പരവേശപ്പാച്ചിലുകളും.. അങ്ങനെ എന്തൊക്കെ സഹിച്ചും തരണംചെയ്‌തുമാണ് അട്ടപ്പാടിയിലെ വരണ്ട മലമുകളിൽ ആ തൈയ്യുകൾ അതിജീവനത്തിന്റെ വേരുകൾ പടർത്തുന്നത്? കാലടിയിൽ നിന്നും ആലുവയ്ക്കുള്ള ഈ അവസാന ബസ്സിൽ ഇരിക്കുമ്പോൾ ഇങ്ങനെ വെറുതെ ഓർത്തുപോവുകയാണ്. അവിടെയുള്ള മനുഷ്യരുടെ കണ്ണുകൾ. ലോകത്ത് അതിജീവനത്തിന്റെ കയത്തിലൂടെപോവുന്ന സകല മനുഷ്യരുടേയും കണ്ണുകൾ. ഞാൻ എത്ര ഭാഗ്യവാൻ. ഇവിടെ യുദ്ധമില്ല. രാത്രി ഉമ്മറപ്പടിയും തകർത്തുവരുന്ന കാട്ടാനകളില്ല. മഴയുണ്ട്. ഉറക്കമുണ്ട്. വഴിയുണ്ട്. വണ്ടിയുണ്ട്. ഈവണ്ടി ആലുവയിലെത്തുമ്പോൾ ഞാൻ ഇറങ്ങും. ചോറുവിളമ്പി അമ്മ കാത്തിരിപ്പുണ്ടാവും. അതുകഴിഞ്ഞ് ഉറങ്ങണം. ആ വരണ്ട മലമുകളിൽ...

ലൈംഗികതൊഴിലാളികളുടെ രാജ്യം.

Image
  ക രയാൻ പറ്റാത്തവരുണ്ട് ഭൂമിയിൽ. കണ്ണീർ വരാത്തവർ. എന്തിനോടും ഒരേ നിസ്സംഗത മാത്രം. അവർ ഭാഗ്യംചെയ്തവർ. അവരെ കാണുമ്പോൾ നമ്മൾക്ക് സഹതാപമോ അനുകമ്പയോ തോന്നിയേക്കാം. അവർക്കതിനോട് പുച്ഛമാണ്. അവർ കണ്ണുനീർവറ്റിയവരാണ്. ദുഃഖത്തിന്റെ കുറഞ്ഞവിലപേശലുകൾ ഇനിയവരെ അലട്ടില്ല. കൽക്കത്താമഹാനഗരത്തിന്റെ അജ്ഞാതമായ തമോഗർത്തത്തിലേക്ക് ഊളിയിട്ടുചെല്ലുമ്പോൾ സോനാഗച്ചിയെന്ന ഉടുത്തൊരുങ്ങി നിൽക്കുന്ന തെരുവുപെണ്ണിനെ കാണാം. മദം പൊട്ടിയ ആൺജീവികളുടെ നീരൂറ്റിയകറ്റുന്ന പുണ്യസ്ഥലം. കാളീമന്ദിരത്തിനും മതർതെരേസയുടെ ശവകുടീരത്തിനും നൽകാൻ കഴിയാത്ത വിശ്വമാനവസേവാലയം. സോനാഗച്ചി. അവിടെ കരയുന്നവരില്ല. അവർക്ക് കണ്ണീരിനോടും പുച്ഛമാണ്. പുറം ലോകത്തിന്റെ സകല സദാചാരക്കെട്ടുകാഴ്ച്ചകളോടും പുച്ഛമാണ്. പകലുകളിൽ പെണ്ണിന്റെയവകാശങ്ങൾക്കുവേണ്ടി പ്രസംഗിച്ച്, രാത്രിയുടെ നിഴലിൽ അവളുടെ മടികുത്തഴിക്കുന്ന ഭരണകിങ്കന്മാരോട് അവർക്ക് അറപ്പാണ്. അവർ ദേവിയല്ല. തൊഴിലാളികളാണ്. കണ്ണീരുണങ്ങി ചോരകനത്ത മുഖത്ത് ചായം പൂശിയൊരുങ്ങുന്ന ലൈംഗികതൊഴിലാളികൾ. അവർക്കിനി സഹതാപമല്ല, അവരുടെ തൊഴിലിനുള്ള അംഗീകരമാണ് ആവശ്യം. അവരും തൊഴിലാളികൾ. ചായംതേച്ച ചുണ്ടുകളിൽ പുകയുന്ന സിഗററ്റിനു...