"തിരുനാവായക്കാക്കകൾ വരാനെ പഠിച്ചിട്ടൊള്ളൂ പോവാൻ പഠിച്ചിട്ടില്ല" എന്ന വലിയൊരു തത്ത്വം ആ വൈകുന്നേരം ആ മണൽപ്പുറത്തിരുന്നു ഒന്നും ആലോചിക്കാതെ നയന പറയുമ്പോ ഞാൻ അത് ഫോണിൽ കുറിച്ചെടുത്തു. മറക്കാതിരിക്കാൻ. കാലങ്ങൾ കഴിയുമ്പോൾ ഓർക്കാൻ കുറച്ചു ചിത്രങ്ങളും പകർത്തി നമ്മൾ. തിരൂരിന്റെ ഓർമ്മയ്ക്ക്. അവിടത്തെകൂട്ടുകാരോടുള്ള ബന്ധത്തിന്റെ ഓർമ്മയ്ക്ക്. ശ്രീരാഗിന്റെ ഇത്തിരി മുറിയിലെ ഒത്തിരി സ്നേഹത്തിന്.
രാത്രിവൈകി വഴിയിലെ തിരൂരങ്ങാടിയിലെ പള്ളിയിലെ നേർച്ചത്തിരക്കുകളിലൂടെ ബൈക്കിനെ ഇടം വലം വെട്ടിച്ച് മറുകരയിലെത്തിച്ചതും ഓർമ്മ. തിരുനാവായിലെ സ്നേഹപ്പുല്ലുകളും മണലും ജീൻസിലും ഷർട്ടിലും പറ്റിപ്പിടിച്ചിരുന്നപോലെ, ഒരുനാളും പരസ്പരം വിട്ടുപിരിയാതെ തലമുറകളുടെ ബന്ധങ്ങളുടെ വറ്റുകൾ കൊതത്തിയെടുത്തു കൂട്ടിയോജിപ്പിക്കുന്ന തിരുനാവായ കാക്കകൾ പോലെ... തിരൂരിൽ നിന്ന് പോന്നിട്ടില്ല ഇന്നും... അവിടെ പോവാനെ പറ്റുകയൊള്ളു, മടക്കം ശരീരത്തിന് മാത്രം. മനസ്സിപ്പോഴും നിളയുടെയരികിലാണ്. അജി പാടുന്നു. ശാന്തം.
Comments
Post a Comment