ഞാൻ ദൈവത്തെ കണ്ടു.
" ഞാൻ ദൈവത്തെ കണ്ടു.
നിങ്ങൾ പറഞ്ഞ രൂപമല്ല ദൈവത്തിന്.. അരൂപനുമല്ല..
കയ്യിൽ ആയുധമില്ല.. ഒരു പങ്കായമുണ്ട് !
ദൈവത്തിന്റെ നിറം തൂവെള്ളയല്ല.
ദൈവത്തിന് രണ്ട് കയ്യുകളെയൊള്ളു.
ദൈവത്തിന്റെ വാഹനം ഒരു വഞ്ചിയാണ്.
കടൽമീൻ നാറുന്ന ഒരു വഞ്ചി.
ആ വഞ്ചിയിൽ അനേകം മനുഷ്യർ തങ്ങളുടെ പ്രാണനും കൂട്ടിപിടിച്ച് ഇരിക്കുന്നു.
ദൈവത്തിന്റെ കണ്ണിൽനോക്കുമ്പോൾ
എന്റെ കണ്ണുകൾ നിറയുന്നു.
ഞാൻ ദൈവത്തെ കണ്ടു.
ദൈവമുണ്ട് ! "
( 2018ലെ മഹാപ്രളയത്തിൽ കേരളത്തെ രക്ഷിക്കാനെത്തിയത് കേരളത്തിന്റെ മത്സ്യത്തൊഴിലാളികളാണ്..
ഇന്ന് ആലാപ്പാട് എന്ന കടലോരഗ്രാമം കരിമണൽഖനനത്താൽ ഓർമ്മയാകുമ്പോൾ കേരളത്തിന് ഒരു ദുരന്തത്തിൽ നിന്നും ഉയർപ്പു നൽകിയ ദൈവത്തിന്റെ കൈകൾക്ക് നമുക്കൊരു താങ്ങാവാം... അലപ്പാടിനെ രക്ഷിക്കാം...)
ആദിത്യൻ.എസ്
Comments
Post a Comment