ഇരകളെ വേട്ടയാടുന്ന സിംഹത്തെക്കുറിച്ച് രണ്ടുപേർ സംസാരിച്ചു.
ഒരാൾ എതിർത്തും മറ്റൊരാൾ സിംഹത്തെ പിൻതാങ്ങിയും സംസാരിച്ചു.
ഒന്നാമൻ പറഞ്ഞു, കാലാകാലങ്ങളായി സിംഹം പഠിച്ചു വന്നതാണ് വേട്ടയാടി തിന്നുക എന്നത്. അതുകൊണ്ട് സിംഹത്തെ ഇങ്ങനെയാക്കിയത് സമൂഹമാണ്.
അപ്പോൾ രണ്ടാമൻ പറഞ്ഞു, കാലാകാലങ്ങളായി കൊന്നുതിന്നപ്പെട്ട വർഗ്ഗത്തിന് ഇനി ഇത് സഹിക്കാൻ സാധിക്കില്ല. അവർക്ക് മോചനമാണ് വേണ്ടത്. സിംഹങ്ങൾക്ക് പുല്ലു തിന്നും പഠിക്കാമല്ലോ?ജീവിക്കാനുള്ള അവകാശം എല്ലാവർക്കും ഒരുപോലെ അല്ലെ? സിംഹങ്ങളെ ജയിലിലോ മാനസികാരോഗ്യ കേന്ദ്രങ്ങളിലോ ആക്കണം.
ഒന്നാമൻ കാടിന്റെ നിയമം അതാണെന്ന് പറഞ്ഞു.ശക്തരിൽ ശക്തർ നിലനിൽക്കുമെന്ന്.
അപ്പോൾ രണ്ടാമൻ പരിഹസിച്ചു. ആരോ പറഞ്ഞ ഒരു പൊള്ളയായ കാടിന്റെ നിയമക്കഥ. കൊന്നു തിന്നാൻ ഒരു കാരണം ഉണ്ടാക്കാൻ ആരോ ചമച്ച പൊള്ളത്തരം.
മറ്റേയാൾ വീണ്ടും എതിർത്തു. സിംഹങ്ങൾ നിരപരാധികളാണെന്നല്ല, മനപ്പൂർവ്വമല്ല ശീലിച്ചു വന്നതാണ് ചെയ്യുന്നത് എന്ന്. മാത്രമല്ല ചില ചെന്നായ്ക്കൾ ഈ കൊലകൾക്ക് കൂട്ട് നിൽക്കാറുമുണ്ട് എന്നയാൾ പറഞ്ഞു.
അപ്പോൾ മറ്റെയാൾ കൊന്നു തിന്നപ്പെടുന്നവർക്ക് അവർ മരിച്ചാൽപിന്നെ മറ്റൊരു അവസരമില്ലല്ലോ എന്ന് ചോദിച്ചു.
അപ്പോൾ ഒന്നാമൻ നിയമങ്ങളെ പഴിച്ചു. നിയമാണ് പ്രശ്‌നം. കാടിനെ ഭരിക്കുന്നത് മൊതലാളിമാരായ കുറുക്കന്മാർ ആണെന്ന്.ഇതെല്ലാം അവരുടെ തന്ത്രങ്ങളാണ്.
ചർച്ച നീണ്ടു. സിംഹങ്ങൾ അവകാശ സമരത്തിൽ ജയിച്ചു. കാടിന്റെ നിയമം നിലനിന്നു.
പുള്ളിമാനുകളും കാട്ടുപോത്തുകളും വീണ്ടും കൊന്നുത്തിന്നപ്പെട്ടു.
ആദിത്യൻ എസ്
11.5.2020
Comments
Post a Comment