ക ഴിഞ്ഞ ദിവസം ക്ലബ് ഹൗസ്സിൽ ഷൗക്കത്തിനെ കേൾക്കുകയായിരുന്നു. അദ്ദേഹം തന്റെ ഹിമാലയയാത്രകളെപ്പറ്റി സംസാരിക്കുകയായിരുന്നു. അദ്ദേഹം യാത്രയിലെ നമ്മുടെ ധൃതികളെപ്പറ്റി സംസാരിക്കുമ്പോൾ,ഞാനിങ്ങനെ ആലോചിക്കുകയായിരുന്നു. ഞങ്ങളുടെ ശബരിമലയാത്രകൾ. യാത്രയിലെ ധൃതി കുറയ്ക്കാൻ അച്ചനോടൊപ്പമുള്ള ശബരിമലയാത്രകൾ സഹായിച്ചിട്ടുണ്ട്. കൂടെയുള്ളവരെ പരിഗണിക്കാനും,ഒപ്പം കയറ്റം കയറാനും,ഇറക്കങ്ങൾ സൂക്ഷിച്ചിറങ്ങാനും, കൂടെയുള്ളവർ കിതിയ്ക്കുമ്പോൾ അല്പം വിശ്രമിക്കാനും,ചിലപ്പോൾ അവരുടെ ഭാണ്ഡവും ഏറ്റെടുത്ത് മല കയറാനും, തിരക്കുകൾക്കിടയിൽ കൂട്ടംത്തെറ്റി സ്വയം നഷ്ടപ്പെടാതെ സൂക്ഷിക്കാനും,ഒറ്റയ്ക്ക് നടക്കാനും, പുരുഷാരം തേടിയതു താൻ തന്നെയെന്ന അറിവേയിലേക്കുള്ള 18 പടിചവിട്ടുമ്പോൾ മുമ്പിൽ കയറുന്ന അനുജൻ വീഴാതെ ശ്രദ്ധിക്കാനും മല കയറ്റം പഠിപ്പിച്ചിട്ടുണ്ട്.ഒട്ടും തന്നെ ധൃതിയില്ലാതെയാണ് അച്ഛന്റെ യാത്ര. നാട്ടിൽ പലരും അവർ പോയതിനേക്കാൾ വേഗത്തിൽ തിരിച്ചെത്തി എന്നു പറയാനാണ് മലയ്ക്കു പോകാറ്. "ഞങ്ങൾ കയറുമ്പോൾ തിരക്കില്ലായിരുന്നു,ഓടിക്കയറി ഓടിയിറങ്ങി" എന്നൊക്കെ വലുപ്പം പറയുമ്പോൾ അച്ഛൻ ചിരിക്കും. കാരണം ഞങ്ങൾ പോവുമ്പോഴെല്ലാം ഓരോ അനുഭവങ്ങള...
Whom should the new India learn about and grow? M.K. Gandhi or Dr. B.R. Ambedkar? Shouldn’t the educators start teaching more of Ambedkar than of Gandhi? Or teach what both the Statesmen have contributed towards the development and future of this country, in an unbiased manner. Or rather continue with what has been taught as history for ages, forgetting and ignoring the often-unsaid parts of Indian history! Deliberately forgetting the true events and continuing appropriating the past and misleading the future as always. 94 years ago, on March 20th, Babasaheb Ambedkar walked to the public water tank/pond with fellow satyagrahis and drank water from a common property resource denied to the Dalit Untouchables. Mahad Satyagraha was a landmark event in the history of India, which can be regarded as the beginning of Dalit movements in the country against inequalities and untouchability. Nowhere in our textbooks have I learnt about the series of events which led to this satyagraha and t...
എൻ്റെ അനുവാദമില്ലാതെയാണ് ഈ അരങ്ങത്തേക്ക് എന്നെ കയറ്റിവിട്ടത്. ഇവിടെയൊരു വേഷം ഞാൻ ആഗ്രഹിച്ചിരുന്നില്ല. വെളിച്ചത്തേക്ക് എടുത്തെറിയപ്പെടതുകൊണ്ടുമാത്രം ഈ വേഷം ആടിത്തീർക്കാൻ കഷ്ടപ്പെടുകയാണ് ഞാൻ. എനിക്ക് വേണ്ടപോലെയാടാൻ ഇവിടെ അനുവാദമില്ല. സഹനടന്മാരുടെയും കാണികളുടെയും ആശക്കൊത്തും പ്രതീക്ഷക്കൊത്തും ആടിത്തീരാനാണ് മാർഗ്ഗരേഖ. ഒരു ചുവടെടുക്കുമ്പോൾ എല്ലാവരും നോക്കും. ഒരു ചുവട് മുന്നിലേക്കുവയ്ക്കുമ്പോൾ കാണികളും കൂട്ടാളികളും കയ്യടിക്കും. ഒരു ചുവട് പിന്നിലേക്ക് വയ്ക്കുമ്പോൾ ചോദ്യങ്ങൾ ഉയരും. ഉത്തരമില്ല.തിരിച്ചു ചോദിക്കാൻ പാടില്ല. ചോദിച്ചാലവർക്കും ഉത്തരമില്ല. മുന്നിലേക്ക് ആണ് നടക്കേണ്ടത് എന്ന് ഇരുട്ടത്തിരുന്ന് കഥയറിയില്ലെങ്കിലും സംവിധായകന്മാർ ഓർഡറിടും. ശക്തിയായ പ്രകാശം കാണികളെ കാണാൻ അനുവതിക്കില്ല. അവർക്ക് എന്നെക്കാണാം. എന്റെ ശരീരത്തെ മാത്രം. ഇടയ്ക്ക് രംഗം വിടുമ്പോൾ അണിയറയിലിരിക്കുന്ന ഒരപരിചിതനായ സഹനടനോട് ഞാൻ ചോദിച്ചു: "ഈ കളി ഉടനെ അവസാനിക്കില്ലേ?എത്ര രംഗം കൂടിയുണ്ട് ഇനി?" ആണ്ടുകളുടെ രംഗാനുഭവങ്ങൾ അയാളുടെ മുഖത്ത് ചുളുവകളായി പടർന്നിരിക്കുന്നത് കാണാം. എത്ര ചായം തേച്ചാലും മറയാതെ അവയങ്ങനെ. അയാൾ പറഞ്...
Comments
Post a Comment