Lock down
വരു. നമുക്ക് ഒരു യാത്ര പോവാം.
അന്നത്തെപ്പോലെ എല്ലാവരും ഒരുമിച്ച്.
ഒരു വണ്ടിയിൽ.
ചിരിച്ച്,
കൊറേ ചിരിച്ച്,
പരസ്പരം കളിയാക്കി,
കെട്ടിപ്പിടിച്ച്,
ഇക്കിളികൂട്ടി
അങ്ങനെ അങ്ങനെ
അന്നുപോയപോലെ
ഒരു വണ്ടിയിൽ
ഒരുമിച്ച്...
ദൂരങ്ങൾ തീരുന്നത്
നമ്മൾ അറിഞ്ഞേയില്ല.
അല്ലെ?
അകലങ്ങൾ എത്രപെട്ടന്നാണ് അടുത്തടുത്ത് വന്നത്?
മലകൾ പുഴകൾ.
പുറംപൊള്ളുന്ന വെയിലത്ത്, തണുപ്പുള്ള കാലത്ത്, രാത്രി വൈകി
അംങ്ങനെ എവിടെയൊക്കെ?
എന്നെ സ്വതന്ത്രനാക്കിയത് നിങ്ങളല്ലേ? നിങ്ങൾ കൊണ്ടുപോയ യാത്രകളല്ലേ?
എന്റെ ബോധങ്ങൾക്ക് ബോധ്യങ്ങൾക്ക് ചിന്തകൾക്ക് ആശയങ്ങൾക്ക്... എല്ലാറ്റിനും നിങ്ങൾ
പുതിയ പാതകൾ നൽകി.
മനുഷ്യത്ത്വത്തിന്റെ പാത.
നിങ്ങൾ എവിടെയെത്തി?
ഇറങ്ങിയോ?
ഞാൻ ഇവിടെത്തന്നെയുണ്ട്...
അന്നിറങ്ങിയില്ലേ? അവിടെ തന്നെ. നിങ്ങൾ ഇനിയും വരുന്നതും കാത്ത്. അങ്ങനെ.
വരു. നമുക്ക് ഒരു യാത്ര പോവാം.
അന്നതെപോലെ എല്ലാവരും ഒരുമിച്ച്.
ഒരു വണ്ടിയിൽ.
Comments
Post a Comment